പത്തനംതിട്ട: മുഖ്യമന്ത്രി ആരാകണമെന്ന് കോൺഗ്രസ് തീരുമാനിക്കട്ടേയെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്ക് എന്തുകാര്യം. മുഖ്യമന്ത്രി ആരാണെന്ന് പറയുന്നതിൽ എസ്എൻഡിപിക്ക് യാതൊരു റോളും ഇല്ലെന്ന് വെള്ളപ്പാള്ളി നടേശൻ മാധ്യമ പ്രവർത്തകരോടു പറഞ്ഞു.
യുഡിഎഫ് 100 സീറ്റ് നേടുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. അത് അവരും പ്രതീക്ഷിച്ചിരുന്നില്ല. യുഡിഎഫിന് 100 സീറ്റ് കിട്ടുമെന്ന വി.ഡി. സതീശന്റെ വാദത്തെ തള്ളി താനും പലതും പറഞ്ഞിട്ടുണ്ടാകും. എന്നുവച്ച് ജനറൽ സെക്രട്ടറി സ്ഥാനം രാജിവയ്ക്കാൻ താൻ മണ്ടനല്ലന്നും വെള്ളാപ്പള്ളി പറഞ്ഞു.
പ്രതിപക്ഷ നേതാവ് എന്ന നിലയിൽ പ്രവർത്തിച്ചയാളാണ് വി. ഡി. സതീശൻ .രമേശ് ചെന്നിത്തലയ്ക്ക് നല്ല ഭരണപരിചയം ഉണ്ട്. ഇന്ത്യയിൽ തന്നെ വലിയ സ്വാധീനം ചെലുത്താൻ കഴിയുന്ന ആളാണ് കെ. സി. വേണുഗോപാലെന്നും വെള്ളാപ്പള്ളി പറഞ്ഞു.